അനുമോദനവും കരിയർ ക്ലാസും സബ്കളക്ടർ ഉദ്ഘാടനം ചെയ്തു

അനുമോദനവും   കരിയർ ക്ലാസും സബ്കളക്ടർ  ഉദ്ഘാടനം ചെയ്തു
Jul 23, 2024 02:43 PM | By Editor

21KDN2:പത്തനംതിട്ട ജില്ല ഹയർസെക്കൻഡറി ഇക്കണോമിക്സ് ടീച്ചേഴ്സ് അസോസിയേഷൻ്റ നേതൃത്വത്തിൽ നടന്ന കരിയർ ക്ലാസും അനുമോദന സമ്മേളനവും തിരുവല്ല സബ്കളക്ടർ സഫ്ന നസറുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു കൊടുമൺ :പത്തനംതിട്ട ജില്ല ഹയർസെക്കൻഡറി ഇക്കണോമിക്സ് ടീച്ചേഴ്സ് അസോസിയേഷൻ്റെ (ഇക്കോ പി.ടി.എ )നേതൃത്വത്തിൽ കരിയർ ക്ലാസും വിദ്യാർത്ഥികൾക്കുള്ള അനുമോദനവും നടന്നു. 2024 മാർച്ചിലെ ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷകളിൽ സാമ്പത്തികശാസ്ത്രത്തിൽ മുഴുവൻ മാർക്കും നേടിയ വിദ്യാർഥികളെയാണ് അനുമോദിച്ചത്. തിരുവല്ല സബ്കളക്ടർ സഫ്ന നസറുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ വി. കെ. അശോക് കുമാർ മുഖ്യപ്രഭാഷണം നടത്തി. ദൂരദർശൻ കരിയർ പോയിൻ്റ് അവതാരകൻ എസ്. രതീഷ് കുമാർ കരിയർ ക്ലാസ് നയിച്ചു.ഇക്കോ പി.ടി.എ. രക്ഷാധികാരി പി .ആർ . ഗിരീഷ് അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് കെ.എൻ. മനോജ് കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കാർട്ടൂണുകൾ വരച്ച് സാമ്പത്തികശാസ്ത്ര അധ്യാപനം നടത്തുന്ന ജെ. പ്രദീപ്കുമാറിനെ ആദരിച്ചു. സെക്രട്ടറി ബിനോയ് സ്കറിയ, ജിനു ഫിലിപ്പ്, മത്തായി ചാക്കോ, ടിറ്റി മോൾ അഗസ്റ്റിൻ, റോസ്‌ലി . എൻ. പി. ,മിനി സക്കറിയ, എൻ. സുജാത, അനിത.കെ.എസ്., ദീപ്തി ഐ. പി..,അനീഷ്. പി. മോഹൻ, ഇന്ദു.ജി. നായർ,മിസി. കെ. എസ്, ശ്രീജ. എസ്. നായർ, അരുൺ മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.

anumodhanam ;

Related Stories
 സ്വർണവില സർവകാല റെക്കോർഡിൽ

Apr 17, 2025 12:36 PM

സ്വർണവില സർവകാല റെക്കോർഡിൽ

സ്വർണവില സർവകാല...

Read More >>
 കർഷകരുടെ ദുരിതത്തിന്​​ ശമനമില്ല; മ​ല്ല​പ്പ​ള്ളിയിൽ പന്നി ശല്യം രൂക്ഷം

Apr 17, 2025 12:06 PM

കർഷകരുടെ ദുരിതത്തിന്​​ ശമനമില്ല; മ​ല്ല​പ്പ​ള്ളിയിൽ പന്നി ശല്യം രൂക്ഷം

കർഷകരുടെ ദുരിതത്തിന്​​ ശമനമില്ല; മ​ല്ല​പ്പ​ള്ളിയിൽ പന്നി ശല്യം...

Read More >>
ട്രാഫിക് നിയമലംഘനങ്ങൾക്ക് ഇ ചെലാൻ വഴി പിഴയടയ്ക്കണമെന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് പത്തനംതിട്ട പോലീസ്

Apr 16, 2025 12:53 PM

ട്രാഫിക് നിയമലംഘനങ്ങൾക്ക് ഇ ചെലാൻ വഴി പിഴയടയ്ക്കണമെന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് പത്തനംതിട്ട പോലീസ്

ട്രാഫിക് നിയമലംഘനങ്ങൾക്ക് ഇ ചെലാൻ വഴി പിഴയടയ്ക്കണമെന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് പത്തനംതിട്ട പോലീസ്...

Read More >>
യുവതിയെ കടന്നുപിടിച്ച് അപമാനിച്ചു, നഗ്നചിത്രം പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

Apr 15, 2025 11:03 AM

യുവതിയെ കടന്നുപിടിച്ച് അപമാനിച്ചു, നഗ്നചിത്രം പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

യുവതിയെ കടന്നുപിടിച്ച് അപമാനിച്ചു, നഗ്നചിത്രം പ്രചരിപ്പിച്ചു; യുവാവ്...

Read More >>
അ​ടൂ​രിൽ ബ​സും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ചു ;നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റ്

Apr 15, 2025 11:03 AM

അ​ടൂ​രിൽ ബ​സും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ചു ;നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റ്

അ​ടൂ​രിൽ ബ​സും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ചു; നാ​ലു​പേ​ർ​ക്ക്...

Read More >>
മകൻ എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടിയെന്ന് ആരോപിച്ചു  പിതാവിനെ കുത്തിക്കൊന്ന ബന്ധു പിടിയിൽ...

Apr 14, 2025 12:30 PM

മകൻ എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടിയെന്ന് ആരോപിച്ചു പിതാവിനെ കുത്തിക്കൊന്ന ബന്ധു പിടിയിൽ...

മകൻ എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടിയെന്ന് ആരോപിച്ചു പിതാവിനെ കുത്തിക്കൊന്ന ബന്ധു...

Read More >>
Top Stories